Skip to main content

പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം കോട്ടക്കൽ മണ്ഡലത്തിൽ ദുരിതബാധിത റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് വേഗത്തിലാക്കും




വളാഞ്ചേരി :പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ റിപ്പോർട്ടുകൾ സർക്കാറിലേക്ക് സമർപ്പിക്കുന്നതിനും പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായി കോട്ടക്കൽ മണ്ഡലത്തിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ  എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു. മണ്ഡലത്തിലെ ദുരിതബാധിതരുടെ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് വേഗത്തിലാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
പൂർണ്ണമായും ഭാഗികമായും  തകർന്ന വീടുകൾ, കെട്ടിടങ്ങൾ, കർഷകർക്കുണ്ടായ നാശ നഷ്ടങ്ങൾ, തകർന്ന പൊതുമരാമത്ത് വകുപ്പിന്റെയും ഗ്രാമീണ റോഡുകളുടേയും കണക്കുകൾ ,എന്നിവ മുനിസിപ്പൽ  പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രത്യേകം തയ്യാറാക്കി മണ്ഡലം തലത്തിൽ ക്രോഡീകരിച്ച് സർക്കാറിന് സമർപ്പിക്കും.
 ആരോഗ്യ വകുപ്പധികൃതരുടെ നേതൃത്വത്തിൽ നടന്ന് കൊണ്ടിരിക്കുന്ന ദുരിത ബാധിത പ്രദേശങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന ശുചീകരണ പ്രവൃത്തികളും   കുടിവെള്ള സോത്ര സ്സുളുടെ ക്ലോറിനേഷൻ എന്നിവയും യോഗം അവലോകനം ചെയ്തു.
 വൈദ്യുതി വിഛേദിച്ചതടക്കമുള്ള വൈദ്യുതി വകുപ്പ് സംബന്ധമായ  പ്രശ്നങ്ങൾ അപകടരഹിതമായി പൂർത്തീകരിക്കുന്നതിനാവശ്യമായ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.ദുരിതബാധിതരുടെ
വീടുകൾ താമസ യോഗ്യമാക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകരെക്കൂടി പങ്കാളികളാക്കും.
തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്  മുനിസിപ്പൽ ,പഞ്ചായത്ത് തലങ്ങളിൽ അടിയന്തിര യോഗങ്ങൾ ചേരും.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിശ്രമ രഹിതമായി നേതൃത്വം നൽകിയ ജനപ്രതിനിധികളേയും ഉദ്യോഗസ്ഥരേയും സന്നദ്ധ പ്രവർത്തകരേയും വിവിധ തരത്തിൽ സഹായമെത്തിച്ചവരേയും  യോഗത്തിൽ എം.എൽ.എ അഭിനന്ദിച്ചു.
കുറ്റിപ്പുറം  ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, മണ്ഡലത്തിലെ മുനിസിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും അധ്യക്ഷന്മാരായ എം.ഷാഹിന ടീച്ചർ( വളാഞ്ചേരി), കെ.കെ.നാസർ (കോട്ടക്കൽ) കെ.ടി.ഉമ്മുകുത്സു (ഇരിമ്പിളിയം ) എ.പി.മൊയ്തീൻകുട്ടി മാസ്റ്റർ (മാറാക്കര) കെ.മൊയ്തീൻ (പൊന്മള ) ഡപ്യൂട്ടി തഹസിൽദാർ കെ.എ.ജലീൽ,കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ടി.ഷംല, മെമ്പർമാരായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി, മൊയ്തു എടയൂർ,കെ.ടി.സിദ്ദീഖ്, പരീത് കരേക്കാട് ,എ.പി. സബാഹ്, മാണിക്യൻ, ടി.കെ. റസീന, കുറ്റിപ്പുറം ബ്ലോക്ക് ബി.ഡി.ഒ കെ. അജിത, ബ്ലോക്ക്  എം. ആർ.ഡി ഓഫീസർ ഡോ. വിജിത്ത് വിജയശങ്കർ, കൃഷി അസിസ്റ്റൻറ് ഡയറക്ടർ സൂസമ്മ ജോർജ്ജ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഒ.പി.വേലായുധൻ, സുഭാഷിനി ടി.കെ (പി.ഡബ്ല്യു.ഡി.) പ്രകാശ് ബാബു (എൽ.എസ്.ജി.ഡി.) അരുൺകുമാർ കെ.വി. ( കോട്ടക്കൽ കൃഷി അസിസ്റ്റന്റ് )എന്നിവർ പ്രസംഗിച്ചു. മണ്ഡലത്തിലെ മുനിസിപ്പൽ - പഞ്ചായത്ത് തലങ്ങളിൽ
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർമാർ, പൊതുമരാമത്ത്,തദ്ദേശശസ്വയംഭരണ വിഭാഗങ്ങളിലെ എഞ്ചിനീയർമാർ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ  എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.


Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...