തന്റേതെന്ന പേരില്‍ സന്ദേശം പ്രചരിച്ചത് ഗുരുതര കുറ്റമാണെന്ന് കളക്ടര്‍ പറഞ്ഞു
വയനാട്; കോവിഡ് വന്നവരില്‍ ശ്വാസകോശരോഗം വരുമെന്നത് വ്യാജസന്ദേശമാണെന്ന് വയനാട് കളക്ടര്‍ അദീല അബ്ദുള്ള. തന്റേതെന്ന പേരില്‍ പ്രചരിച്ച സന്ദേശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
തന്റേതെന്ന പേരില്‍ സന്ദേശം പ്രചരിച്ചത് ഗുരുതര കുറ്റമാണെന്ന് കളക്ടര്‍ പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം, വ്യാജ സന്ദേശത്തിന്റെ ഉറവിടം അന്വേഷിച്ചു വരികയാണെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു വ്യാജ പ്രചരണം. ഇതിനെതിരെ ഡോക്ടര്‍മാര്‍ തന്നെ രംഗത്തുവന്നിരുന്നു. ശ്വാസകോശരോഗം വരുമെന്നത് വ്യാജ റിപ്പോര്‍ട്ടാണ് ഡോ ജിനേഷ് പിഎസ് അറിയിച്ചു.
Comments
Post a Comment