കാടാമ്പുഴ:മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പ്രളയദുരിതബാധിതരെ സഹായിക്കാൻ രൂപീകരിച്ച
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇരുപത് വാർഡുകളിൽ നിന്നും ബക്കറ്റ് പിരിവിലൂടെ ശേഖരിച്ച 5.55 ലക്ഷം രൂപ (555590) ദേശീയ -സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് സംസ്ഥാന സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കൈമാറി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി, ട്രഷറർ പി.വി.അബ്ദുൽ വഹാബ് എം.പി ,ദേശീയ സെക്രട്ടറി എം.പി.അബ്ദുസ്സമദ് സമദാനി,സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, ടി.എ. അഹമ്മദ് കബീർ എം.എൽ.എ, അഡ്വ.എൻ. ശംസുദ്ദീൻ എം.എൽ.എ, കെ.എസ് ഹംസ
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.സുബൈർ ,ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് എ.പി.മൊയ്തീൻ കുട്ടി മാസ്റ്റർ,ട്രഷറർ കാലൊടി അബു ഹാജി, വൈസ് പ്രസിഡന്റുമായ ടി.പി. കുഞ്ഞുട്ടി ഹാജി, അബൂബക്കർ തുറക്കൽ, സെക്രട്ടറിമാരായ മുസ്തഫഹാജി അയനിക്കുന്നൻ, എ.പി. അബ്ദു, റഫീഖ് കല്ലിങ്ങൽ, മൊയ്തീൻ മാടക്കൽ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹംസ ചോഴിമoത്തിൽ ട്രഷറർ ഒ.പി. കുഞ്ഞിമുഹമ്മദ്, പി.ഇബ്രാഹീം കുട്ടി, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജുനൈദ് പാമ്പലത്ത് എന്നിവർ പങ്കെടുത്തു.
ഫണ്ട് ശേഖരണത്തിൽ സഹായം നൽകിയ പഞ്ചായത്തിലെ എല്ലാ ജനങ്ങൾക്കും പ്രളയബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ പാർട്ടി പ്രവർത്തകർക്കും മുസ്ലിം ലീഗ് പ്രസിഡന്റ് ഒ.കെ. സുബൈർ, ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, ട്രഷറർ കാലൊടി അബു ഹാജി എന്നിവർ നന്ദി അറിയിച്ചു.
Comments
Post a Comment