വളാഞ്ചേരി: ശക്തമായ മഴയെത്തുടർന്ന് പുഴയിൽ നിന്ന് വീട്ടിലും കൃഷിയിടത്തിലും വെള്ളം കയറി ദുരിതമനുഭവിക്കുന്നവർക്കിടയിലേക്ക് ആശ്വാസം പകർന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയെത്തി .ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ,
കൊടുമുടി പാടശേഖരം, വിഷ്ണു ക്ഷേത്രപരിസരം, അയ്യങ്കീരി, മണൽ മാരി, വെണ്ടല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് എം.എൽ.എ ഇന്നലെ രാവിലെ എട്ട് മണിക്ക് തന്നെ സന്ദർശനത്തിനെത്തിയത്.പുഴ നിറഞ്ഞൊഴുകിയത് മൂലം വെള്ളം കയറിയ നിരവധി വീടുകളും കൃഷിയിടങ്ങളും എം.എൽ.എ സന്ദർശിച്ചു.
കർഷകർക്കും മറ്റുമുണ്ടായ
നാശനഷ്ടങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ അധികൃതരെ ചുമതലപ്പെടുത്തിയതായും ജനങ്ങൾക്കുണ്ടായ പ്രയാസങ്ങൾ
സർക്കാറിന്റെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ പറഞ്ഞു.ഇരിമ്പിളിയം
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഉമ്മുകുത്സു ,ജനപ്രതിനിധികളായ
ഫസീല ടീച്ചർ , വി.ടി.അമീർ ,മമ്മു പാലൊളി,പ്രവീണ,യു.ഡി.എഫ് നേതാക്കളായ കെ.മൊയ്തീൻ കുട്ടിമാസ്റ്റർ, പി.സി.എ നൂർ, പി. അഹമ്മദ് കുട്ടി,
,കെ.ടി.മൊയ്തു മാസ്റ്റർ, യുവജനക്ഷേമ ബോർഡ് മെമ്പർ ഷെരീഫ് പാലൊളി,
ടി.പി. മാനു, പി,ഷമീം മാസ്റ്റർ, എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
Comments
Post a Comment