വളാഞ്ചേരി: അർഹരായവരെ ക്ഷേമ പെൻഷൻ പട്ടികയിൽ നിന്നും വെട്ടി മാറ്റുന്ന സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി വ്യക്തമാക്കി. ഏറ്റവും പാവപ്പെട്ട നിരവധി പേരെയാണ് പെൻഷൻ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയിരികുന്നത്. ഇവരിൽ ബുദ്ധിമാന്ദ്യം ഉള്ളവരും ഭിന്നശേഷിക്കാരും വരെയുണ്ട്. രോഗികളായ പ്രായമായവരെപ്പോലും ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇങ്ങനെ ഒഴിവാക്കപ്പെട്ട മുഴുവൻ പേർക്കും അവരുടെ അവകാശമായ പെൻഷൻ തുക എത്രയും വേഗം തിരികെ നല്കണമെന്നും മുസ്ലി ലീഗ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വളാഞ്ചേരി മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മറ്റി മുന്നറിയിപ്പ് നല്കി.
പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, ഭാരവാഹികളായ സി. അബ്ദുന്നാസർ, യു. യൂസുഫ്, മൂർക്കത്ത് മുസ്തഫ, ' സി. ദാവൂദ് മാസ്റ്റർ, കെ. മുസ്തഫ മാസ്റ്റർ, ടി.കെ. സലീം, പി.പി. ഷാഫി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Comments
Post a Comment