ഐ ഫോൺ നല്‍കിയെന്ന യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ ആരോപണത്തെ നിയമപരമായി നേരിടും: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം: തനിക്ക് ഐഫോണ്‍ നല്‍കിയെന്ന യുണിടാക് എംഡി സന്തോഷ് ഈപ്പന്റെ ആരോപണത്തെ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ തന്നെ വേട്ടയാടുകയാണ്. ഇതുകൊണ്ടൊന്നും തന്നെ പിന്നോട്ടടിക്കാന്‍ കഴിയില്ലെന്നും മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കൊരു ഷാള്‍ തന്നു, അത് താന്‍ അവിടെ ഉള്ള ഒരാള്‍ക്ക് കൊടുക്കുകയും ചെയ്തു. അതല്ലാതെ എനിക്കാരും ഫോണ്‍ തന്നിട്ടില്ല. തനിക്ക് വേണ്ടി എന്ന് പറഞ്ഞ് വേറെ ആരെങ്കിലും വാങ്ങിക്കൊണ്ട് പോയിട്ടുണ്ടോ എന്നറിയില്ല. നിയമപരമായി അത് നേരിടും. മനുഷ്യനെ വഷളാക്കുന്നതിന് ഒരു മര്യാദയുണ്ട്. ഒരു പരിപാടിക്ക് വിളിച്ചുകൊണ്ടുപോവുക. ആ പരിപാടിയില്‍ നിന്ന് സമ്മാനം തരുന്നെന്ന് പറയുക. മോശമായ കാര്യമാണതൊക്കെ. എനിക്കാരും ഐ ഫോണ്‍ തന്നിട്ടില്ല. ആരുടെ കയ്യില്‍ നിന്നും സ്വീകരിച്ചിട്ടില്ല. ഇന്ന് വരെ ഈ നാട്ടില്‍ നിന്ന് ആരില്‍ നിന്നും ഐ ഫോണ്‍ വാങ്ങിയിട്ടില്ല. ദിബായില്‍ പോയ സമയത്ത് വില കൊടുത്ത് തനിക്കും ഭാര്യയ്ക്കും ഓരോ ഐഫോണ്‍ വാങ്ങിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചെന്നിത്തലയ്ക്ക് ഫോണ്‍ വാങ്ങിയ നല്‍കിയതായി പറയുന്നത്. സ്വപ്‌ന സുരേഷിന് അഞ്ച് ഐഫോണ്‍ നല്‍കിയെന്നും ഇതിലൊന്ന് രമേശ് ചെന്നിത്തലയ്ക്കുള്ളതായിരുന്നുവെന്നാണ് സന്തോഷ് ഈപ്പന്‍ ആരോപിച്ചത്
.
Comments
Post a Comment