കോട്ടക്കൽ:കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കണ്ടെയ്‌മെന്റ് സോണുകളും ഹോട്ട് സ്‌പോട്ടുകളും കൂടി വരുന്ന സാഹചര്യം പരിഗണിച്ച് വിവിധ ജില്ലകളില്‍ കളക്ടര്‍മാര്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഒന്ന്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവെയ്‌ക്കേണ്ടതാണ്.
ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് എം.എൽ.എ കത്ത് നൽകുകയും ചെയ്തു.അതുപോലെ ജില്ലകളിലെ കണ്ടെയ്‌മെന്റ് സോണുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാസെന്ററുകളില്‍ എത്തുവാന്‍ പറ്റാത്ത സാഹചര്യം നിലവിലുണ്ട്. ആയതിനാല്‍ അവസാനവര്‍ഷ പരീക്ഷകള്‍ മാത്രം നടത്തേണ്ടതുണ്ടങ്കില്‍ നടത്തുവാനും മറ്റുള്ള പരീക്ഷകള്‍ അടിയന്തരമായി മാറ്റിവെയ്‌ക്കുവാനും വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എൽ.എ കത്ത് നൽകിയത്.
Comments
Post a Comment