Skip to main content

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്; യോഗി സ്വന്തം നിഴലിനെ പോലും ഭയക്കുന്നു: മുനവ്വറലി തങ്ങൾ

 



യു.പി.യിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലിസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.  ഇരുവരേയും കരുതല്‍ കസ്റ്റയിലിലെടുത്തതായി യു.പി പൊലിസ് ഇതിനകം പറഞ്ഞു കഴിഞ്ഞു.ഇത് അങ്ങേ അറ്റം പ്രതിഷേധാർഹമാണ്.


സമാധാനപരമായ മാര്‍ച്ചില്‍ ലാത്തിചാര്‍ജ് ചെയ്യാന്‍ ഉത്തരവിട്ടതോടെ ആദിത്യനാഥ് സര്‍ക്കാറിന്റെ ഭയമാണ് പുറത്താവുന്നത്. 

ഉത്തർപ്രദേശിൽ നീതി അസ്തമിച്ചിരിക്കുകയാണ്.

എത്രനാൾ യോഗിപൊലീസിന് വഴിയടച്ചു നിൽക്കാൻ കഴിയും.അമ്മയെയും പെങ്ങളെയും മറ്റു സ്ത്രീകളെയും അപമാനിക്കുന്നവർ  ആരായാലും അവനു തക്കതായ ശിക്ഷ നൽകണം,  സാധാരണ ജനങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശം ഉണ്ട്, യു.പി. യിൽ ഒരു ഗവണ്മെന്റ് ഉണ്ടോ എന്ന് പോലും സംശയമാണ്. എത്ര സംഭവങ്ങൾ ആണ് ദിനേന  ഉണ്ടാകുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പോലും യു.പി. ഒന്നാം നമ്പറാണ്.


ഇതുപോലെയുള്ള ഒരു ഭരണം ഇന്ത്യാരാജ്യം മുഴുവനും കൊണ്ടുവരാനാണ് സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അവർ ഭീരുക്കളാണ് അവർക്ക് സ്വന്തം നിഴൽ പോലും ഭയമാണ്.രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത അസാധാരണ നടപടികളാണ് നടക്കുന്നത്.


പശുവിന് ഭക്ഷണം പാർപ്പിടം ആശുപത്രി, നിയമ സംരക്ഷണം,

മനുഷ്യന് മൃഗതുല്യമായ ജീവിതം,

ഇതാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്  സംഭവിക്കുന്നത്.


യു.പി. യിൽ ഭരണ കൂടവും പോലീസും മൗനം പാലിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്നതും കുറ്റ കൃതൃം കൂട്ടുന്നു.

 സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷയില്ലാത്ത സ്ഥിതിയാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. രാജ്യം ഗുരുതരമായ  സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ, അതിന് പരിഹാരം കാണുന്നതിന് പകരം ജന വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോവുകയാണ് മോദി ഭരണകൂടം. ഒരു ഭാഗത്ത് കർഷക വിരുദ്ധ നയവും തൊഴിലാളി വിരുദ്ധ നയവും മറുഭാഗത്ത് വർഗ്ഗീയത വളർത്തി നിലനില്പ് ഭദ്രമാക്കുന്ന തിരക്കിലും.ഓരോ നിമിഷവും പുറത്തു വരുന്ന വാർത്തകൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.ഉത്തർപ്രദേശിലെ ഉന്നാവോയിൽ പാവപ്പെട്ട പെൺകുട്ടി ബലാത്സംഗത്തിനിരയായി പിടഞ്ഞു മരിച്ച സംഭവും കാശ്മീരിലെ കത്വവയിൽ പിഞ്ചു കുട്ടി ബലാത്സംഗത്തിനിരയായ സംഭവവും , ഹത്രാസിൽ നടന്ന കൂട്ട ബലാൽസംഘവവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. പെൺകുട്ടികളുടെ ഭാവി ബി ജെ പി ഭരണത്തിന് ചുവട്ടിൽ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.





Comments

Popular posts from this blog

കുടുംബ സംഗമ ചരിത്രത്തിൽ വേറിട്ടൊരധ്യായമായി ഖബീലതു ശിഹാബിയ്യ മീറ്റ്

മലപ്പുറം: കേരളത്തിൽ ഇസ്ലാമിക വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ച ശിഹാബുദ്ദീൻ ബാ അലവി കുടുംബത്തിന്റെ പ്രഥമ സംഗമം പാണക്കാട് നടന്നു. തങ്ങൾ കുടുംബങ്ങളുടെ വിവിധ സംഗമങ്ങൾ നേരത്തെ നടന്നെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായി നിലയുറപ്പിച്ചതിന്റെ പേരിൽ  വെല്ലൂരിലേക്ക് നാട് കടത്തപ്പെട്ട സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മാത്രംസന്താന പരമ്പരയിൽ വരുന്ന ഖബീലതു ശിഹാബിയ്യയുടെ സംഗമം തീർത്തും ചരിത്രത്തിലെ വേറിട്ടൊരധ്യായമാണ്.  സമൂഹത്തിന് ദിശാബോധം നൽകിയ കുടുംബമാണ് തങ്ങൾ ( സയ്യിദ് ) കുടുംബം. ജനങ്ങൾക്കിടയിൽ ജാതി മത വ്യത്യാസമന്യേ സ്നേഹവും സൗഹാർദ്ദവും ഊട്ടി ഉറപ്പിക്കുന്നതിൽ അവർ വഹിച്ച പങ്ക് വലുതാണ്. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ മകള്‍ ഫാത്തിമയുടെ സന്താനപരമ്പരയിലെ നാല്പതാമത്തെ കണ്ണിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. മതപ്രബോധനം ലക്ഷ്യമാക്കി സയ്യിദ് വംശം അറേബ്യയില്‍നിന്ന് കേരളത്തിലെത്തുന്നത് മൂന്ന് നൂറ്റാണ്ട് മുമ്പാണ്. മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ പ്രവാചകകുടുംബം അവിടെനിന്നാണ് കേരളത്തിലെത്തുന്നത്. മുഹമ്മദലി ശിഹാബ്തങ്...

വളാഞ്ചേരീസ് ലോകകപ്പ് പ്രവചന മത്സരം; ഭാഗ്യശാലികളെ തിരഞ്ഞെടുത്തു

വളാഞ്ചേരി: വളാഞ്ചേരീസ്‌ കൂട്ടായ്‌മയുടെ ഫുട്‌ബോൾ ലോകകപ്പ്‌ പ്രവചന മൽസര വിജയികൾക്കുള്ള സമ്മാനദാനം.  21/07/2018 ശനി  വൈകുന്നേരം 4.30ന്‌ വളാഞ്ചേരി വോൾഗ  ഓഡിറ്റോറിയത്തിൽ പ്രൊഫ.ആബിദ്‌ ഹുസൈൻ തങ്ങൾ എം എൽ എ  ഉൽഘടനം  ചെയ്തു.ദുബൈ ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ശറഫുദ്ധീൻ ഒതളൂർ കവിത ഗോൾഡ് നൽകുന്ന സ്വർണ നാണയം നേടിയത് ഫഹദ്, ഹയാത്ത് ഗോൾഡ് നൽകുന്ന സ്വർണ്ണ നാണയത്തിന് അർഹനായത് ഷാഹിദ് അഹ്മദ് പി.സി എസ് വളാഞ്ചേരിയും.എലഗന്റ് മൊബൈൽ ഹബ്ബ് നൽകുന്ന മൊബൈൽ ഫോൺ നേടിയത് നൗഷാദ് മോൻ  ആണ്.സിനി ഫോട്ടോ ബസാർ നൽകുന്ന ഗിഫ്റ്റി ലത്തീഫ് വളാഞ്ചേരിയും അർഹനായി . പ്രവചന മത്സരത്തിൽ പങ്കെടുത്ത 219 പേരിൽ 16 പേരാണ് മൂന്നു ചോദ്യങ്ങളും ശരിയായി പ്രവചിച്ചത്.

മഅദിൻ ആംബുലൻസ് ഡ്രൈവർ മുനീറിന്റെ ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിങ്ങൾ ആംബുലൻസിൽ കയറിയിട്ടുണ്ടോ..? പൊലിയുന്ന ജീവന്റെ തുടിപ്പ് കണ്ടറിഞ്ഞിട്ടുണ്ടോ..? ഹൃദയമിടിപ്പിന്റെ വേഗതയിൽ ചക്രം കറങ്ങുന്നത് കണ്ടിട്ടുണ്ടോ..? എന്നിട്ടും വേഗത പോരെന്ന് തോന്നിയിട്ടുണ്ടോ..? ആക്സിലേറ്റർ ചവിട്ടി താഴ്ത്തുന്നവന്റെ ധൈര്യം കണ്ടിട്ടുണ്ടോ..? നിരാശയോടെ സൈറൺ ഓഫാകുന്ന വന്റെ കണ്ണിൽ നോക്കിയിട്ടുണ്ടോ..? കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ മനുഷ്യ ജന്മങ്ങൾ ഒരിറ്റു ശ്വാസത്തിനായി പിടയുന്നത് കണ്ടിട്ടുണ്ടോ..? ശരീരത്തിൽ നിന്നും ജീവൻ വേർപ്പെട്ടു പോവുന്നത് കണ്ടിട്ടുണ്ടോ..? ഒരിക്കലെങ്കിലും ആംബുലൻസിൽ എമർജൻസി പോകുമ്പോൾ ഒന്ന് കയറണം ഇത്രയൊക്കെ ഒളളു ജീവിതം എന്ന് മനസിലാക്കാൻ ജീവിത തിനും മരണത്തിനും ഇടയിൽ ആർക്കോ വേണ്ടി സ്വന്തം ജീവന് വില കൽ പ്പിക്കാതെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാരുടെ ചങ്കൂറ്റവും മാനസിക വിഷ മവും മനസ്സിലാക്കണം .. സൈറൺ മുഴക്കി വരുന്ന ആംബുലൻസിൽ ജീവശ്വാസത്തിനായി പിടയുന്നവരായിരിക്കാം.. അപകടങ്ങളിൽ പെട്ട് കയ്യും കാലും കണ്ണും മൂക്കും തലയും പിളർന്ന് ഞരമ്പുകൾ പൊട്ടി രക്തം ചീറ്റുന്നവരായിരിക്കാം.. ഇങ്ങനെയുള്ള രംഗങ്ങളും ശ്വാസം കിട്ടാതെ പിടയുമ്പോഴുള്ള പരാക്രമങ്ങളും രോ...