![]() |
|
തിരൂര്‍:പുതുവത്സര ദിനത്തില്‍ രാജീവ് ഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മോണിംഗ് സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ ആരോഗ്യം ചിരിയിലൂടെ എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ ഉദ്ഘാടനം ചെയ്തു. കലിക്കറ്റ് യൂനിവേഴ്‌സിറ്റി അഡല്‍റ്റ് എജ്യൂക്കേഷന്‍ റിട്ട.ട്രെനര്‍ ഡോ.എ.പി.എ റഹ്‌മാന്‍ ആരോഗ്യത്തില്‍ ചിരിയുടെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്ന ക്ലാസ് എടുത്തു. തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സൂരേഷ് ബാബു, മുന്‍സിപ്പല്‍ സെക്രട്ടറി എസ്.ബിജു, കൗണ്‍സിലര്‍ കെ.അബൂബക്കര്‍, ക്ലബ്ബ് ഭാരവാഹികളായ അന്‍വര്‍ സാദത്ത് കള്ളിയത്ത്, കൈനിക്കര ഷാഫി ഹാജി, കെ.കെ റസാക്ക് ഹാജി, സലാം ലില്ലി, സുബ്ഹാന്‍, അഷറഫ് മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍, ഫൈസല്‍ ബാബു, കെ അബ്ദുറഹിമാന്‍ഹാജി, എ.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
Comments
Post a Comment