കുറ്റിപ്പുറം:കോഴി മാലിന്യ സംസ്‌കരണ പദ്ധതി കുമ്പിടിയില്‍ ദുരിതം പേറുന്നത് കുറ്റിപ്പുറം നിവാസികള്‍. ഭാരതപ്പുഴയുടെ തീരത്തെ ആനക്കര പഞ്ചായത്തിലെ കുമ്പിടിയില്‍ പ്രവര്‍ത്തിക്കുന്ന കോഴി മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഇരകളാകുന്നത് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഒരുകൂട്ടം പുഴയോര നിവാസികളും. ആനക്കര പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ ഉമ്മത്തൂര്‍ കടവില്‍ സംസ്‌കരണ പ്ലാന്റ് അശാസ്ത്രീയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇത് മൂലം ഭാരതപ്പുഴയുടെ ഇക്കരെയുള്ള കുറ്റിപ്പുറം കാങ്കപ്പുഴ കടവില്‍ താമസിക്കുന്നവരുടെ ജീവിതം ദുരിത പൂര്‍ണമാകുന്നത്.
വൈകീട്ട് ആറ് മണിയോടെ പ്രവര്‍ത്തിച്ചു തുടങ്ങുന്ന സംസ്‌കരണ പ്ലാന്റില്‍ നിന്നും ഉയരുന്ന പുകയും ദുര്‍ഗന്ധവും കാരണം കാങ്കപ്പുഴ കടവിലെ നിവാസികള്‍ക്ക് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.കൂടാതെ പദ്ധതി ഭാരതപ്പുഴയിലെ ജലം മാലിന്യമാക്കുകയും ചെയ്യുന്നുണ്ട്.പ്രദേശ വാസികളുടെ പ്രതിഷേധം ആനക്കര പഞ്ചായത്ത് പഞ്ചായത്ത് ഭരണ സിമിതിയുടെയും ആരോഗ്യ വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ഇടപെട്ട് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.ടി.കെ ബഷീര്‍, കക്കാട്ടില്‍ ബഷീര്‍, ടി.കെ സലീം, എം.പി.എ ലത്തീഫ്, സി.റഫീഖ്, ടി.കെ അസറു, റോയല്‍ ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിഷേധയോഗത്തില്‍ സംബന്ധിച്ചു.
Comments
Post a Comment